മാണിയെ സ്വാഗതം ചെയ്തത് ഏതെങ്കിലും തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വി.എസ്. മാണി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കെ എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വാര്‍ത്ത കണ്ടിട്ടായിരുന്നു താന്‍ അങ്ങനെ പ്രതികരിച്ചത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതായി അറിയില്ല. പാര്‍ട്ടി അന്വേഷണം ഏതാണ്ടു പൂര്‍ത്തിയായെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞതു താനും കേട്ടിരുന്നുവെന്നും വി എസ് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണത്തെ കുറിച്ച് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു വി എസിന്റെ പ്രതികരണം.