മലയാളി സ്ത്രീകള്‍ വീട്ടില്‍ സുരക്ഷിതരല്ല!

Webdunia
ശനി, 28 മെയ് 2011 (14:22 IST)
PRO
ലൈംഗിക പീഡനം അടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തം വീടുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനത്തിന്റെ തോതും ആശങ്കയുണര്‍ത്തും വിധം വര്‍ദ്ധിച്ചു വരുന്നു.

മലപ്പുറം ജില്ലയിലും കൊല്ലം ജില്ലയിലുമാണ് ഭര്‍ത്താക്കന്‍‌മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍, ഇത്തരത്തിലുള്ള പീഡനം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍ നിന്നും വയനാട്ടില്‍ നിന്നുമാണ്.

2009- ല്‍ ഭര്‍ത്താക്കന്‍‌മാര്‍ക്കെതിരെ 3,976 പരാതികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2008-ല്‍ ഇത് 4,135 ആയിരുന്നു.

2010- ല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള 10,781 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെട്ട കേസുകള്‍ 4,788 ആണ്. ഇതില്‍, 2,939 പീഡന കേസുകളും 617 ബലാത്സംഗ കേസുകളും 175 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഉള്‍പ്പെടുന്നു. സംസ്ഥാന ക്രൈംസ് റിക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.