നാട്ടിലേക്ക് കടത്താനായി ദുബായില്‍ നിന്ന് സ്വര്‍ണ ക്യാപ്സ്യൂളുകള്‍ വിഴുങ്ങിയ മലയാളി മംഗലാപുരത്ത് ആശുപത്രിയില്‍ തുടരുന്നു. ജനുവരി 31ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് മംഗലാപുരത്ത് വന്നിറങ്ങിയ ശശിധരന്‍(44) ആണ് വെട്ടിലായത്. നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ക്ക് ശോധന ഉണ്ടായില്ല. കഠിനമായ വയറുവേദനയെ തുടര്‍ന്ന് അവശനായ ഇയാളെ മംഗലാപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് എനിമ നല്കിയിട്ടും സ്വര്‍ണം പുറത്തുവന്നില്ല. തുടര്‍ന്ന് അപ്പര്‍ ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ എന്റോസ്കോപ്പി എന്ന മാര്‍ഗം ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ഇയാളുടെ വായിലൂടെ സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സ്വദേശിയാണ് ശശിധരന്‍. സ്വര്‍ണത്തിന്റെ 30 ക്യാപ്സ്യൂളുകള്‍ ആണ് ഇയാള്‍ വിഴുങ്ങിയത്. ഇതില്‍ 29 എണ്ണം ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ബാക്കിയുള്ള ഒരെണ്ണം പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ഇത് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
13 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ വിഴുങ്ങിയത്. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ രക്ഷപ്പെട്ടു. അവസാനത്തെ സ്വര്‍ണം ക്യാപ്സ്യൂളും പുറത്തുവരുന്നത് കാത്ത് പൊലീസ് ആശുപത്രിയില്‍ കാവലുണ്ട്.