മലബാര്‍ സിമന്റ്സ് അഴിമതി: ദുരൂഹമരണങ്ങള്‍ സിബിഐ അന്വേഷിക്കണം

Webdunia
ബുധന്‍, 27 ഫെബ്രുവരി 2013 (16:16 IST)
PRO
PRO
മലബാര്‍ സിമന്റ്സിലെ അഴിമതിക്കും ശശീന്ദ്രന്റെയും മക്കളുടെയും കൊല പാതകത്തിനെതിരേയും പോരാടിയ സതീന്ദ്രകുമാറിന്റെ ദുരൂഹമരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

തന്റെ ജീവനു ഭീഷണിയുള്ള വിവരം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതരെ സതീന്ദ്രകുമാര്‍ അറിയിച്ചിട്ടും യാതൊരുനടപടിയും ഉണ്ടായില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കുടുംബത്തിന്‌ ആവശ്യമായ poലീസ്‌ സംരക്ഷണം നല്‍കണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യമുന്നയിച്ചു.

മലബാര്‍ സിമന്റ്‌സ്‌ അഴിമതി അന്വേഷണം സിബിഐയ്‌ക്ക്‌ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കുന്നതില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പബ്ലിക്ക്‌ പ്രാസിക്യൂട്ടര്‍ വീഴ്‌ച്ച വരുത്തിയെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ് ആരോപിച്ചിരുന്നു.

മലബാര്‍ സിമന്റ്‌സിലെ കമ്പനി സെക്രട്ടറിയും ഇന്റേണല്‍ ഓഡിറ്ററുമായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന്‌ ഇടയാക്കിയ കമ്പനിയിലെ അഴിമതി അന്വേഷണം രണ്ട് വര്‍ഷം പിന്നിടുമ്പോഴും പാതി വഴിയിലാണെന്ന്‌ പി സി ജോര്‍ജ്ജ്‌ കുറ്റപ്പെടുത്തി.

കേസ്‌ അട്ടിമറിക്കുന്നതില്‍ വ്യവസായവകുപ്പിന്റെ ഭാഗത്ത്‌ നിന്നും ശ്രമം ഉണ്ടായതായി നേരത്തെ ആക്ഷന്‍ കൗണ്‍സിലും ചൂണ്‍ിക്കാട്ടിയിരുന്നതായി പി സി ജോര്‍ജ് വ്യക്തമാക്കി.