തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.അത്താണിപ്പറമ്പിലും ആലുവ തോട്ടക്കാട്ടുമാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലീസ് ലാത്തിച്ചാര്‍ജ് നടത്തി.
മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.