മലപ്പുറത്ത് ആംബുലന്‍സ് മറിഞ്ഞ് യുവതി മരിച്ചു

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2012 (12:39 IST)
PRO
PRO
വാഹനാപകടത്തില്‍ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് യുവതി മരിച്ചു. വഴിക്കടവ്‌ കൊട്ടേങ്ങല്‍ ഫൈസലിന്റ ഭാര്യ സലീനയാണു മരിച്ചത്‌.

ലക്കിടിയിലേക്കു പോവുകയായിരുന്ന സലീനയും കുടുംബവും സഞ്ചരിച്ചിരുന്ന ജീപ്പില്‍ ബസിടിച്ചാണ്‌ ആദ്യം അപകടം ഉണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സലീനയെയും കുടുംബത്തെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് രണ്ടാമത്തെ അപകടം.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്കു വരികയായിരുന്ന ആംബുലന്‍സ്‌ കാറല്‍മണ്ണയില്‍ വച്ചാണ് മറിഞ്ഞത്.