മര്‍ദ്ദനം: ഭാര്യ ഭര്‍ത്താവിനെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (11:20 IST)
PRO
പതിവായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ ഭാര്യ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. രാജപുരം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട പനത്തടിയിലാണു സംഭവം. സംഭവത്തോടനുബന്ധിച്ച് ഭാര്യ പ്രസീദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസവും പതിവുപോലെ മദ്യപിച്ചെത്തി മര്‍ദ്ദനം ആരംഭിച്ച ഭര്‍ത്താവ് യശ്വന്ത എന്ന 30 കാരനാണു മര്‍ദ്ദനത്തില്‍ സഹികെട്ട ഭാര്യ പ്രസീദ എന്ന 25 കാരിയുടെ അടിയേറ്റു മരിച്ചത്. ഇരുവര്‍ക്കും ഒരു കുട്ടിയുടെന്ന് രാജപുരം പൊലീസ് അറിയിച്ചു.

സന്ധ്യയോടെ സംഭവം നടക്കുകയും അടിയേറ്റ യശ്വന്ത രക്തം വാര്‍ന്ന് അവശ നിലയിലാവുകയുമായിരുന്നു. രാത്രി ഒമ്പതു മണിയോടെ വിവരം അറിഞ്ഞ് എത്തിയ പൊലീസാണു ഇയാളെ ആശുപത്രിയിലാക്കിയത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.