മന്ത്രി ജയലക്ഷ്മിക്കെതിരേ പരാതിയുമായി ഡി വൈ എഫ് ഐ

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (14:44 IST)
PRO
PRO
മന്ത്രി കെ പി ജയലക്ഷ്മിക്കെതിരേ പരാതിയുമായി ഡി വൈ എഫ് ഐ. തെരഞ്ഞെടുപ്പ്‌ രേഖകളില്‍ കൃത്രിമം കാണിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി ഡി വൈ എഫ് ഐ നേതാവ്‌ കെ പി ജീവനാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

തെരഞ്ഞൈടുപ്പ്‌ കണക്കുകളില്‍ കൃത്രിമം കാട്ടി. മൊത്തം തെരഞ്ഞെടുപ്പ്‌ ചെലവില്‍ എഐസിസി നല്‍കിയ 10 ലക്ഷം രൂപയുടെ കണക്ക്‌ കാണിച്ചിട്ടില്ല. പ്ലസ്‌ ടു യോഗ്യതയുളള ജയലക്ഷ്‌മി ബി എ യോഗ്യതയുണ്ടെന്നാണ്‌ കാണിച്ചിരിക്കുന്നത്‌ എന്നും പരാതിക്കാരന്‍ തെളിവ്‌ സഹിതം വിശദീകരിക്കുന്നു.