മണിപ്പാലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നിലഗുരുതരം

Webdunia
വെള്ളി, 21 ജൂണ്‍ 2013 (14:13 IST)
PRO
കര്‍ണാടകത്തിലെ മണിപ്പാലില്‍ മാനഭംഗത്തിനിരയായ മലയാളി വിദ്യാര്‍ഥിനിയുടെ നില ഗുരുതരം. കസ്‌തൂര്‍ബ മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ എംബിബിഎസ്‌ വിദ്യാര്‍ഥിനിയാണ്‌ പീഡനത്തിനിരയായത്‌.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വിദ്യാര്‍ഥിനിയെ കസ്‌തൂര്‍ബ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവശിപ്പിച്ചു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത് ഓട്ടോയിലെത്തിയ മൂന്നംഗസംഘമെന്നാണ് സൂചന.