മണിക്ക് ഗുണ്ടായിസത്തിന്റെ അഹങ്കാരം: വയലാര്‍ രവി

Webdunia
ശനി, 26 മെയ് 2012 (15:32 IST)
PRO
PRO
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസ്താവന സി പി എമ്മിന്റെ ഗുണ്ടായിസത്തിന്റെ അഹങ്കാരമാണെന്ന്‌ കേന്ദ്ര മന്ത്രി വയലാര്‍ രവി. ഇത്‌ കേരളത്തിലെ ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വയലാര്‍ രവി പറഞ്ഞു.

മണി സൂചിപ്പിച്ച സംഭവം ശാന്തന്‍പാറയില്‍ നടക്കുമ്പോള്‍ താന്‍ മന്ത്രിയായിരുന്നു. അന്ന് ആ സ്ഥലം താന്‍ സന്ദര്‍ശിച്ചിരുന്നെന്നും വയലാര്‍ രവി പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി വകവരുത്തിയെന്നാണ് എം എം മണി വെളിപ്പെടുത്തിയത്. 13 പേരുടെ പട്ടിക തയാറാക്കി. ഇതില്‍ മൂന്നുപേരെയാണ് കൊന്നത്. വെടിവച്ചും, തല്ലിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.