മങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ ഡ്രൈവറെ മര്‍ദ്ദിച്ചു

Webdunia
വ്യാഴം, 25 ഫെബ്രുവരി 2010 (10:53 IST)
സഞ്ചരിച്ചിരുന്ന കാറിനെ ബസിന്‍റെ മുന്നില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് മങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഡ്രൈവറെ നാട്ടുകാരും ട്രാഫിക് പൊലീസും ചേര്‍ന്ന് ഇപ്പോള്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കിഴക്കേകോട്ടയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. എം എല്‍ എ സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ ടേക് ചെയ്യാന്‍ ബസ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് കാര്‍ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ ബസിന്‍റെ പിന്‍ഭാഗത്ത് കാര്‍ ഇടിച്ചു.

ഇതില്‍ പ്രകോപിതനായ എം എല്‍ എ കാറില്‍ നിന്ന് ഇറങ്ങി ബസ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.