കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവ് സേതുനാഥ് (50) സുഹൃത്തായ പകല്‍ക്കുറി കുന്നുവിള വീട്ടില്‍ രാജേഷ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊടതിയില്‍ ഹാജരാക്കി. പത്തു വര്‍ഷമായി ഭാര്യയുമായി പിണങ്ങിക്കഴിയുന്ന സേതുനാഥ് കുട്ടിയുടെ അമ്മ മരിച്ചെന്നാണു കുട്ടിയെ ധരിപ്പിച്ചിരുന്നത്.
അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും മറ്റും ചെയ്ത ഇയാള്‍ മയക്കു മരുന്നു നല്കി കുട്ടിയെ ഉറക്കിയ ശേഷമായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാളെ പേടിച്ച് കുട്ടി വിവരം പുറത്തു പറഞ്ഞില്ല. സേതുനാഥിന്റെ ഒപ്പം വീട്ടിലെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ രാജേഷും കുട്ടിയെ പീഡിപ്പിച്ചു.
ഇരുവരുടെയും പീഡനം സഹിക്കവയ്യാതെ കുട്ടി അംഗന്‍വാടി ടീച്ചറോടാണു ആദ്യം പീഡനം സംബന്ധിച്ച വിവരം പറഞ്ഞത്. ടീച്ചര്‍ ചൈല്‍ഡ് വെല്ഫെയര്‍ കമ്മിറ്റിയെയും വിവരമറിയിച്ചു. ഇവര്‍ കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണു പീഡനവിവരം പൂര്‍ണ്ണമായും അറിഞ്ഞത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയാണുണ്ടായത്. ആദ്യ ഭാര്യ പിണങ്ങിപ്പോയതിനു ശേഷം സേതുനാഥ് കൊല്ലത്തു നിന്നും മറ്റൊരു വിവാഹം കഴിച്ചെങ്കിലും അവരും ഇയാളെ ഉപേക്ഷിച്ചു പോവുകയായിരുന്നു.