മകളുടെ വിവാഹം മുടക്കാന്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു! - സംഭവം കൊച്ചിയില്‍

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (10:26 IST)
പെണ്‍‌മക്കളുടെ വിവാഹം മുടങ്ങിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളെ കേരളം കണ്ടിട്ടുണ്ട്. എന്നാല്‍, സ്വന്തം മകളുടെ വിവാഹം മുടക്കുന്നതിനായി ഒരച്ഛന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ട് അന്തംവിട്ടിരിയ്ക്ക്കയാണ് കൊച്ചിയിലെ നാട്ടുകാര്‍.
 
എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് സംഭവം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടൊപ്പം താമസിക്കുന്ന മകളുടെ വിവാഹത്തിന്റെ തലേദിവസമാണ് പിതാവ് തൂങ്ങിമരിച്ചത്. മുളന്തുരുത്തി കാരിക്കോട് കൂരാപ്പിള്ളി വീട്ടില്‍ കെപി വര്‍ഗീസാണ് ആത്മഹത്യ ചെയ്തത്. വിവാഹപ്പന്തലില്‍ ആണ് വര്‍ഗീസ് തൂങ്ങിമരിച്ചത്.
 
രണ്ട് മക്കളാണ് വര്‍ഗീസിനുള്ളത്. രണ്ട് വര്‍ഷമായി ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ ഇയാള്‍ ജീവിക്കുന്നത്. വിവാഹ വാര്‍ത്ത അറിഞ്ഞത് മുതല്‍ അസ്വസ്ഥനായിരുന്ന വര്‍ഗീസ് കല്യാണം മുടക്കുമെന്ന് പലരോടും പറഞ്ഞിരുന്നതായി പരിചയക്കാര്‍ പറയുന്നു. മകളുടെ വിവാഹം മുടക്കാന്‍ വേണ്ടി ഇയാള്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article