ഒറ്റുകാര്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ടിപിയുടെ അമ്മ പത്മിനി ടീച്ചര്‍. മകനെ ഒറ്റുകൊടുത്ത പാര്‍ട്ടിക്കാരെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ കൊലയാളികള്‍ കൂടുതല്‍ ശിക്ഷ ആവാമായിരുന്നു എന്നും അവര്‍ പറഞ്ഞു.
ടിപി വധക്കേസിലെ ശിക്ഷാവിധി ഒരു പരിധി വരെ ആശ്വാസകരമാണെന്ന് അദ്ദേഹത്തിന്റെ വിധവ കെ കെ രമ പ്രതികരിച്ചു. പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ കിട്ടാനായി അപ്പീല്‍ പോകുമെന്നും രമ അറിയിച്ചു.