ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കടയ്ക്കടുത്ത് കുന്നത്തുകാലിലാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് കുന്നത്തുകാല്‍ നല്ലമ്പേക്കോണം ഷീബാ നിലയത്തില്‍ ഷിബു എന്ന സാബു (40) വിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.
ഷിബു ഭാര്യ ഷീബാമോളെ നിരന്തരമായി മര്ദ്ദിക്കുന്നതായാണു പൊലീസിനു ലഭിച്ച പരാതിയില്‍ പറയുന്നത്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഇയാള്‍ ഷീബാമോളെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.