ഭാര്യയുമായി അവിഹിത ബന്ധം; ബന്ധുവിനെ വെട്ടിപരിക്കേല്‍പ്പിച്ചു

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2013 (19:09 IST)
ബന്ധുവായ യുവാവിന്‌ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ്‌ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

മുള്ളൂര്‍ക്കര മണ്ഡലംകുന്ന്‌ കീഴ്പ്പാടത്ത്‌ വീട്ടില്‍ ബാലചന്ദ്രനെയാണ്‌ അയല്‍വാസിയും ബന്ധുവുമായ കരുവാന്‍വീട്ടില്‍ സന്തോഷ്‌ വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടിപരിക്കേല്‍പ്പിച്ചത്‌.

കഴിഞ്ഞ രാത്രി 10മണിയോടെയാണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന ബാലചന്ദ്രന്‍ സന്തോഷുമായി വഴക്കുണ്ടാവുകയും വെട്ടുകയുമായിരുന്നു.

വിരലുകളിലും മറ്റും വെട്ടേറ്റ നിലയില്‍ ബാലചന്ദ്രനെ മുളംകുന്നത്തുകാവ്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സന്തോഷിനെ വടക്കാഞ്ചേരി പോലീസ്‌ കസ്റ്റഡിയിലെടുത്തു.