ഭാര്യയുടെ മരണം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Webdunia
വെള്ളി, 31 മെയ് 2013 (15:40 IST)
PRO
PRO
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനടുത്ത് മുക്കംപാലമൂടില്‍ പാറവിള പുത്തന്‍വീട്ടില്‍ ജോസിന്റെ ഭാര്യ സൌമ്യ (24) പൊള്ളലേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് മദ്യപിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ ജോസിനെ ഭാര്യ എതിര്‍ത്തു. എന്നാല്‍ മദ്യപിക്കുമെന്ന് പറഞ്ഞ ജോസ് വീട്ടില്‍നിന്നിറങ്ങി. തുടര്‍ന്ന് മണ്ണെണ്ണ കുപ്പി കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് സൌമ്യ പറഞ്ഞു. എന്നാല്‍ ഇതു വകവയ്ക്കാതെ ജോസ് മദ്യപിക്കാന്‍ പോവുകയാണുണ്ടായത്.

തുടര്‍ന്ന് സൌമ്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് പൊലീസ് ജോസിനെതിരെ കേസെടുത്തിരിക്കുന്നത്.