സംശയ രോഗത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കൊലപാതകം നടന്നത്. ജോയിയാണ് ഭാര്യയായ സുനിതയെ കൊലപ്പെടുത്തിയത്.
ഈ മാസം രണ്ടു മുതല്‍ സുനിതയെ കാണാനില്ലായിരുന്നു, ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.