ഭദ്രദീപം തെളിക്കുന്നതിനിടെ മന്ത്രി കെ സി ജോസഫിന്റെ മുണ്ടിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചാരുംമൂട് പബ്ലിക് ലൈബ്രറിയുടെ പത്താം വാര്‍ഷിക ആഘോഷത്തിന്റെയും ലൈബ്രറി കെട്ടിടത്തിന്റെയു ഉദ്ഘാടനചടങ്ങിനിടെയാണ് സംഭവം.
വേദിയിലുണ്ടായിരുന്ന കവി ചെമ്മനം ചാക്കോയും ആര്‍ രാജേഷ് എംഎല്‍എയും അടക്കമുള്ളവര്‍ ഉടനെ കൈകൊണ്ടു തീ കെടുത്തി. മുണ്ടിന്റെ അടുഭാഗം കുറച്ചു കത്തിപ്പോയതിനെത്തുടര്‍ന്ന് മുണ്ടു മാറ്റാമെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും മന്ത്രി നിരസിച്ചു കണ്ണൂരിലേക്ക് പുറപ്പെട്ടു.