ബോട്ടപകടം: മരിച്ചവരില്‍ രണ്ട് വിദേശികളും

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (22:08 IST)
തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രണ്ട് വിദേശികളും മരിച്ചു. ഇതുവരെ 30 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതേസമയം മഴ പെയ്‌തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി നാവികസേനയുടെ ഹെലികോപ്‌ടര്‍ തിരിച്ചുപോയി.

ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സംഭവസ്ഥലത്തെത്താന്‍ റെയില്‍വേ പ്രത്യേക സൌകര്യമൊരുക്കി. കേന്ദ്രറെയില്‍വേ സഹമന്ത്രി ഇ അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.