ബിജെപി: സംസ്ഥാന ഭാരവാഹികള്‍ ഇന്ന്

Webdunia
ചൊവ്വ, 26 ജനുവരി 2010 (11:04 IST)
PRO
PRO
ബി ജെ പിയുടെ സംസ്ഥാന ഭാരവാഹികളെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പത്തംഗ സംസ്ഥാന ഭാരവാഹികളുടെ ലിസ്റ്റാണ് പ്രഖ്യാപിക്കുക.

കെ പി ശ്രീശന്‍, എം ടി രമേശ്‌ എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരും എ എന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായേക്കും.

പി എം വേലായുധന്‍, പി കെ ശേഖര്‍ എന്നിവര്‍ സെക്രട്ടറിമാരും കെ പി ഉമാകാന്തന്‍ സംഘടനാ സെക്രട്ടറിയും ആയേക്കും. ശോഭാ സുരേന്ദ്രനെയും വൈസ്‌ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക്‌ പരിഗണിക്കുന്നുണ്ട്‌.