ബാലികാപീഡനം: 72 കാരന്‍ അറസ്റ്റില്‍

Webdunia
ശനി, 26 ഏപ്രില്‍ 2014 (15:39 IST)
സ്വന്തം ചെറുമകളായ ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 72 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരിങ്ങോട്ടു കുറിശിയില്‍അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ്‌ 72 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിങ്ങോട്ടുകുറിശി വടക്കും‍പുറം കല്ലിങ്ക, വീട്ടില്‍ മണി (കേലി) എന്ന 72 കാരനായ മുത്തശ്ശനെ ആലത്തൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ അറസ്റ്റ് ചെയ്തത്. മണിയുടെ മകന്‍ രാജുവിന്‍റെ മകളാണു പീഡനത്തിനിരയായത്.

സ്കൂളില്‍ നടത്തിയ കൌണ്‍സിലിംഗിലാണ്‌ പീഡനവിവരം പുറത്തായത്. കുട്ടിയുടെ മാതാവിന്‍റെ ബന്ധുക്കളാണു പൊലീസില്‍ പരാതി നല്‍കിയത്. ആര്‍മിയില്‍ നിന്ന് വിരമിച്ച മണി പിന്നീട് റയില്‍വേയിലും ജോലി ചെയ്തിരുന്നു.

തറവാട്ടു വീട്ടില്‍ മണിക്കും ഭാര്യയ്ക്കുമൊപ്പമായിരുന്നു രാജുവിന്‍റെ ഭാര്യയും രണ്ട് ചെറുമക്കളും താമസിച്ചിരുന്നത്. രാജു ഗള്‍ഫിലാണെന്ന് പൊലീസ്
വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.