ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Webdunia
ഞായര്‍, 13 ഏപ്രില്‍ 2014 (17:35 IST)
PRO
PRO
പന്ത്രണ്ടു വയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കല്ലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ മണികണ്ഠന്‍ എന്ന 32 കാരനാണ്‌ അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച ഇയാള്‍ നടത്തിവരുന്ന കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ബാലികയെയാണ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തില്‍ നിന്നു രക്ഷപ്പെട്ടോടിയ ബാലിക മാതാപിതാക്കളെ ഈ സംഭവം അറിയിച്ചെങ്കിലും വിവരം പുറത്തു പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് മണികണ്ഠന്‍ പറഞ്ഞിരുന്നു. അതിനാല്‍ പരാതി ഉണ്ടായില്ല.

അതേ സമയം മണികണ്ഠന്‍റെ ഭാര്യ സംഭവം അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മണികണ്ഠനും ഭാര്യയുമായി വഴക്കിട്ടപ്പോള്‍ ഭാര്യയാണ്‌ വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൂന്നാര്‍ സി ഐ ഷാനിഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.