ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഈ കാര്യത്തില്‍ നടന്ന അഴിമതിയും ദുരൂഹതകളും ബാക്കി നില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞു.
ഗുണനിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാതെയും നിലവാരമില്ലാത്ത ചില ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയും വന്‍ അഴിമതി നടന്നു. എല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നടന്നതെന്ന് പറഞ്ഞ് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ലിസ്റ്റില്‍പ്പെടാത്ത 48 ബാറുകള്‍ക്ക് ലൈസന്‍സ് കൈമാറിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഈ കാര്യം ചെവികൊണ്ടില്ലന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.