സംസ്ഥാന ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നത് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷവും മന്ത്രിയെ എങ്ങനെയും സംരക്ഷിക്കാന്‍ ഭരണപക്ഷവും കിണഞ്ഞുശ്രമിക്കുമ്പോള്‍ എല്ലാം നിശ്‌ശബ്‌ദനായി വീക്ഷിച്ച് ഒരാള്‍ സഭയില്‍ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് (ബി) എം എല്‍ എ കെ ബി ഗണേഷ് കുമാര്‍.
നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം പതിനെട്ട് അടവുകള്‍ പുറത്തെടുത്തപ്പോഴും എല്ലാം ശാന്തനായി വീക്ഷിച്ച് സഭയിലെ തന്റെ കസേരയില്‍ ഇരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍.
കഴിഞ്ഞദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വോട്ട് ചെയ്യില്ലെന്നും എല്‍ ഡി എഫിന് വോട്ട് നല്കുമെന്നും പ്രഖ്യാപിച്ചായിരുന്നു. അതുപോലെ തന്നെ വ്യാഴാഴ്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഐഷ പോറ്റിക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എല്‍ ഡി എഫിലേക്ക് പോകാനുള്ള മനസ്സ് അറിയിച്ചെങ്കിലും എല്‍ ഡി എഫ് ഇന്ന് സഭയില്‍ നടത്തിയ കോലാഹലങ്ങള്‍ക്കൊന്നും ഗണേഷ് കുമാര്‍ നിന്ന് കൊടുത്തില്ല.
ഉന്തും തള്ളും കസേര മറിച്ചിടലും കടിച്ചു പറിക്കലും മാന്തലും എല്ലാം കണ്ട് നിശ്‌ശബ്ദനായി ഇടയ്ക്ക് വാച്ച് ആന്‍ഡ് വാര്‍ഡിനോട് വര്‍ത്തമാനം പറഞ്ഞ് ഗണേഷ് കുമാര്‍ ശാന്തനായി ഇരുന്നു.