ബസ് വയലിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

Webdunia
ചൊവ്വ, 31 മെയ് 2011 (13:40 IST)
PRO
PRO
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച ഉണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചാത്തമംഗലത്തിന് സമീപം ബസ്‌ വയലിലേക്ക്‌ മറിയുകയായിരുന്നു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.

കൊടുവള്ളിയില്‍ കെ എസ്‌ ആര്‍ ടി സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം നടന്നത്. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്‌.