ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കണമെന്ന്‌ ഫെഡറേഷന്‍

Webdunia
വെള്ളി, 25 ജൂണ്‍ 2010 (18:37 IST)
പെട്രോളിന്റേയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന്‌ സ്വകാര്യ ബസ്സ്‌ ഉടമാസംഘം പ്രസിഡന്റ്‌ ടി ഗോപിനാഥ്‌ പറഞ്ഞു. ബസ്സുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണം.

സമ്പന്നര്‍ യാത്ര ചെയ്യുന്ന സ്വകാര്യ വിമാനക്കമ്പനികള്‍ക്ക്‌ പോലും സബ്സിഡി നല്‍കുമ്പോള്‍, സ്വകാര്യ ബസ്സുടമകളെ പൂര്‍ണ്ണമായും സര്‍ക്കാര്‍ തഴയുകയാണെന്നും ടി ഗോപിനാഥ്‌ പാലക്കാട്‌ ആരോപിച്ചു.

ഇന്ധനവില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇനി യാത്രാ ആനുകൂല്യം അനുവദിക്കാനാവില്ലെന്ന്‌ ബസ്‌ ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ എ കെ അബ്ദുള്ള പറഞ്ഞു. ഈ മാസം 30ന്‌ യോഗം ചേര്‍ന്ന്‌ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.