ബജറ്റ് ഹൈടെക്കെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
വെള്ളി, 24 ജനുവരി 2014 (18:46 IST)
PRO
PRO
നിയമസഭയില്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ചത് ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില സാധനങ്ങള്‍ക്ക് നികുതി കൂട്ടിയത് വരുമാനം വര്‍ധിപ്പിക്കാനാണ്. ഇത് സാധാരണക്കാരെ ബാധിക്കുന്ന വിധത്തിലല്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെഎം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. കഴിഞ്ഞ ബജറ്റിലും ഇതുതന്നെയാണ് കണ്ടത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഇതു മറച്ചുവെക്കാന്‍ കണക്ക് കൊണ്ടുള്ള തട്ടിപ്പാണ് ബജറ്റിലൂടെ നടത്തിയതെന്ന് ഐസക് ആരോപിച്ചു.