ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം

Webdunia
ഞായര്‍, 27 മാര്‍ച്ച് 2011 (11:23 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡ്‌ കൈയില്‍ ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കുന്ന ഫോട്ടോ പതിച്ച സ്ലിപ്പ്‌ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഫോട്ടോ പതിച്ച സ്ലിപ്പുകള്‍ ഏര്‍പ്പെടുത്താന്‍ കമ്മിഷന്‍ തീരുമാനിച്ചത്.

ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാസ്പോര്‍ട്ട് തുടങ്ങിയ മറ്റ്‌ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട്‌ രേഖപ്പെടുത്താന്‍ സാധിക്കില്ല.

എന്നാല്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട് ഹാജരാക്കി വോട്ട് ചെയ്യാം.