പ്രശോഭ് സുഗതനെ 14 ദിവസം റിമാന്റ് ചെയ്തു

Webdunia
വെള്ളി, 16 മാര്‍ച്ച് 2012 (15:14 IST)
PRO
PRO
ചരക്കുകപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രഭുദയ കപ്പലിന്റെ സെക്കന്റ് ഓഫിസര്‍ പ്രശോഭ് സുഗതനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അമ്പലപ്പുഴ ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് പ്രശോഭിനെ റിമാന്റ് ചെയ്തത്.

തിരുവനന്തപുരം അമ്പലംമുക്ക് സ്വദേശിയായ പ്രശോഭ് കേസിലെ ഒന്നാം പ്രതിയാണ്. അപകടസമയത്ത് ഇയാളാണ് കപ്പല്‍ നിയന്ത്രിച്ചത് എന്നാണ് സംശയിക്കുന്നത്.

ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രശോഭിനെ വ്യാഴാഴ്ചയാണ് കേരളത്തിലെ എത്തിച്ചത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. അപകടത്തില്‍ മരിച്ച അഞ്ച് മത്സ്യത്തൊഴിലാളികളും മലയാളികളായതിനാല്‍ അവര്‍ക്ക് അനുകൂലമായി മൊഴി നല്‍കും എന്ന് ഭയന്ന് കപ്പല്‍ ക്യാപ്റ്റന്‍ തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രശോഭ് മൊഴി നല്‍കിയിട്ടുണ്ട്.

പ്രശോഭിനെ കപ്പലില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ക്യാപ്റ്റന്‍ ഗാര്‍ഡന്‍ ചാള്‍സ് പെരേരയ്ക്കെതിരെ (48) അമ്പലപ്പുഴ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.