തലസ്ഥാന നഗരിയില്‍ പിറ്റിപി നഗര്‍ മുതല്‍ വെട്ടുകാട് വരെയുള്ള സ്ഥലത്ത് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പ്രവര്‍ത്തനക്ഷമത ഇല്ലാത്തതിന്‍റെ പേരില്‍ പെര്‍മിറ്റ് റദ്ദാക്കി.
കിള്ളിപ്പാലത്ത് ഞായറാഴ്ച രാവിലെ നടന്ന മിന്നല്‍ പരിശോധനയിലാണ് ഈ കടുത്ത നടപടി ഉണ്ടായത്. കുഞ്ഞുമോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബസ്സാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിനെ തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കപ്പെട്ടത്.
തുരുമ്പ് പിടിച്ച ബോഡിയും ബ്രേക്കില്ലെന്നതായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. ലൈറ്റുകളും ഇന്‍ഡിക്കേറ്ററും പൊട്ടിപ്പൊളിഞ്ഞും ഷട്ടറുകള്‍ തകരാറിലായ രീതിയിലുമായിരുന്നു ബസിന്‍റെ അവസ്ഥ. സ്പീഡ് ഗവര്‍ണറാകട്ടെ പ്രവര്‍ത്തന രഹിതമായ രീതിയിലുമായിരുന്നു.
ബസ് ഇനിയും റോഡിലിറങ്ങിയാല്‍ അപകടം ഉറപ്പാകും എന്നതിനെ തുടര്‍ന്നാണു സംഭവ സ്ഥലത്തു വച്ചു തന്നെ പെര്‍മിറ്റ് റദ്ദാക്കിയത്. അപൂര്‍വമായി മാത്രമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്ന നടപടികള്‍ എന്ന് അധികാരികള്‍ പറയുന്നു.