മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെട്ടാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള അനുമതി വെറും ഒരാഴ്‌ച കൊണ്ട് ലഭിക്കുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യമില്ല. പുതിയ അണക്കെട്ടു നിര്‍മിച്ചാലും ജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് ഉയരില്ല എന്നതുകൊണ്ട് കൂടുതല്‍ വനഭൂമി നഷ്ടമാകില്ലെന്നും ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന സുപ്രീംകോടതി വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ 50 ഹെക്‍ടറിന് താഴെ ഭൂമി മാത്രമേ വെള്ളത്തിനടിയില്‍ ആകുകയുള്ളൂ. ആ പ്രദേശത്ത് ചെറുമരങ്ങളായതിനാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു.