പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേക മന്ത്രിസഭായോഗം നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി

Webdunia
വ്യാഴം, 23 ജനുവരി 2014 (21:03 IST)
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാന്നിധ്യത്തില്‍ പ്രത്യേക മന്ത്രിസഭായോഗം നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. എന്നാല്‍, പ്രധാമന്ത്രിയുടെ കേരള സന്ദര്‍ശത്തോടുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മറ്റു മന്ത്രിമാരും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

രാജ്ഭവനിലായിരുന്നു യോഗം നടന്നത്. പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ടുള്ള അവസരങ്ങളിലെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തെ കാണുകയും കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തിലൊക്കെ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ അനുഭാവപൂര്‍വമായ നടപടികളും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.