പ്രകാശ് കാരാട്ട് യേശു ക്രിസ്തു: എം വി ജയരാജന്‍

Webdunia
വെള്ളി, 27 ജനുവരി 2012 (17:43 IST)
PRO
PRO
ക്രിസ്‌തുമതം എന്നാല്‍ കമ്യൂണിസമാണെന്ന് സി പി എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍. ക്രിസ്തുമതത്തിന്റെ തേരാളിയായ യേശു ക്രിസ്തു സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതില്‍ ആദ്യകാലത്തു മതങ്ങള്‍ക്ക്‌ ഏറെ പങ്കുണ്ടായിരുന്നു. കമ്യൂണിസം സ്വീകരിച്ച നിലപാടു തന്നെയായിരുന്നു ആദ്യകാലത്തു ക്രിസ്‌തുമതവും സ്വീകരിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

എസ് എഫ് ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചെറുവത്തൂരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍. എസ് എഫ് ഐ കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 3, 4, 5 തീയതികളില്‍ പള്ളിക്കരയില്‍ നടക്കും.