പോള്‍ വധം: കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സി‌ബി‌ഐ

Webdunia
വെള്ളി, 30 ജൂലൈ 2010 (12:39 IST)
PRO
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടാന്‍ സി ബി ഐ ഒരുങ്ങുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് സി ബി ഐ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോള്‍ വധക്കേസ് സി ബി ഐ ഏറ്റെടുത്തത്. ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. സി ബി ഐ അന്വേഷണം ഏറ്റെടുത്തിട്ട് ശനിയാഴ്ച ആറുമാസം പൂര്‍ത്തിയാകുകയാണ്.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം കൂടി നല്‍കണമെന്നും ആവശ്യപ്പെട്ട് സി ബി ഐ ഇന്ന് ഹൈക്കോടതിക്ക് അപേക്ഷ നല്‍കുമെന്നാണ് സൂചന. ഈ ആവശ്യം കോടതി അംഗീകരിക്കാനാണ് സാധ്യത.

പോള്‍ വധക്കേസില്‍ സി ബി ഐ പ്രതിപ്പട്ടികയില്‍ 28 പേരാണുള്ളത്.