പോലീസിലെ ഒഴിവുകള്‍ ഉടന്‍ നികത്തും

Webdunia
ശനി, 21 ഫെബ്രുവരി 2009 (14:35 IST)
PROPRO
പൊലിസില്‍ നിലവിലുള്ള അയ്യായിരം ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

തൃശൂരില്‍, പരിശീലനം പൂര്‍ത്തിയാക്കിയ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തെ സബ്‌ ജെയില്‍ കെട്ടിടവും ആഭ്യന്തരമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

നൂറ്റിയമ്പത്തെട്ട് കോണ്‍സ്‌റ്റബിള്‍മാരാണ് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. ജനസംഖ്യാ അനുപാതത്തിന് അനുസരിച്ച് പോലീസിന്‍റെ അംഗബലം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.