പോപ്പുലര്‍ ഫ്രണ്ടിനെ പേടിയില്ല: ഉമ്മന്‍ ചാണ്ടി

Webdunia
ഞായര്‍, 18 ജൂലൈ 2010 (12:17 IST)
PRO
പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കാന്‍ യു ഡി എഫിന് ആരെയും പേടിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തീവ്രവാദത്തിന്‌ വളക്കൂറുള്ള മണ്ണൊരുക്കയത്‌ സി പി എം ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു ഡി എഫ്‌ നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്‌ടിന്റെ പേര്‌ പറയാന്‍ എന്തിന് മടിക്കുന്നുവെന്ന് സി പി എം സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംബന്ധിക്കവേ ചോദിച്ചിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ ദിവസം, മൂവാറ്റുപുഴയില്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ യു ഡി എഫ്‌ സംഘം പോപ്പുലര്‍ ഫ്രണ്ടിന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിന് എതിരെയായിരുന്നു പിണറായിയുടെ വിമര്‍ശനം.