പൊലീസ് മര്‍ദ്ദനം: ദളിത് യുവാവ് തൂങ്ങിമരിച്ചു

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2011 (11:39 IST)
PRO
PRO
പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത്‌ ദളിത് യുവാവ്‌ തൂങ്ങിമരിച്ചു. വിതുര സ്വദേശി സിനു (20) ആണ് തൂങ്ങിമരിച്ചത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ വിതുര പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ പ്രകടനം നടത്തി.

വഴിയാത്രക്കാരെ അസഭ്യം പറഞ്ഞു എന്ന പരാതിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് എസ് ഐ യുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സീനുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബുധനാഴ്ച രാവിലെ സിനുവിനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചിരുന്നു‌. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.