പൊലീസിന്റെ പക്കലുള്ള വാഹനങ്ങള്‍ ലേലത്തിന്‌

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2013 (15:49 IST)
PRO
PRO
എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള 234 വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കാന്‍ തീരുമാനമായി. ഈമാസം 28 മുതലാണ് ലേലം. അതത് സ്റ്റേഷനുകളില്‍ രാവിലെ 11ന് ലേലം തുടങ്ങും.

നാല്‍‌പതിയൊന്ന് വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പെരുമ്പാവൂര്‍ സിഐഓഫീസിലാണ് 28ന് ലേലം. ഒക്‌ടോര്‍ ഒന്നിന് കുറുപ്പംപടി സി.ഐ. ഓഫീസിലാണ് ലേലം. ഇവിടെ ഏഴു വാഹനങ്ങളാണുള്ളത്. മറ്റു ലേല തീയതികളും സ്ഥലവും ഇനിപ്പറയുന്നു.

ബ്രാക്കറ്റില്‍ വാഹനങ്ങളുടെ എണ്ണവും. ഒക്‌ടോബര്‍ അഞ്ച്- കുന്നത്തുനാട് സിഐ ഓഫീസ് (10), ഒമ്പത്- ആലുവ സിഐ ഓഫീസ്(22), 11- അങ്കമാലി സിഐ ഓഫീസ്(67), 19-വടക്കന്‍ പറവൂര്‍ സിഐ ഓഫീസ് (07), 23-ഞാറക്കല്‍ സി.ഐ.ഓഫീസ് (65), 26-നെടുമ്പാശേരി സിഐ ഓഫീസ് (07), 29- വടക്കേക്കര സിഐ ഓഫീസ് (08).

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മോപ്പട്, സൈക്കിള്‍ എന്നിവയ്ക്ക് 250 രൂപ വീതവും മറ്റ് ഇരുചക്രവാഹനങ്ങള്‍ക്ക് 500 രൂപ വീതവും മുചക്രവാഹനങ്ങള്‍ക്ക് 1000 രൂപ വീതവും നാലുചക്രവാഹനങ്ങള്‍ക്ക് 2000 രൂപ വീതവും നിരതദ്രവ്യം അടക്കണം. ലേലത്തിനുള്ള ദര്ഘാപസുകള്‍ റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ആലുവയിലുള്ള ഓഫീസില്‍ ഈമാസം 27 വൈകീട്ട് നാലുവരെ സമര്‍പ്പിക്കാം.