ശബരിമല പൊന്നമ്പലമേട്ടില്‍ ദീപം തെളിഞ്ഞു. നിരവധി തവണ ദീപം തെളിഞ്ഞെന്നാണ് ചാനല്‍ റിപ്പോര്‍ട്ടുകള്‍. ഇത് മകരവിളക്കാണെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം ഭക്തര്‍. എന്നാല്‍ ഇത് മകരവിളക്കല്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്ക് നാളെയാണെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ദീപം തെളിഞ്ഞത് ടെലിവിഷന്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അതേസമയം മലയരയരില്‍ ഒരു വിഭാഗമാണ് പൊന്നമ്പലമേട്ടില്‍ ദീപം തെളിയിച്ചതെന്നാണ് അഭ്യൂഹം. മകരവിളക്ക് തെളിയിക്കാനുള്ള അവകാശവാദവുമായി മലയരയര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
നാളെ മകരവിളക്ക് ആഘോഷം നടത്താനിരിക്കെ പൊന്നമ്പലമേട്ടില്‍ ഇന്ന് ദീപം തെളിഞ്ഞത് അന്വേഷിക്കാന്‍ എ ഡി ജി പി പി ചന്ദ്രശേഖരന്‍ ഇടുക്കി, പത്തനംതിട്ട എസ് പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.