നടന്‍ ജിഷ്ണുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതോടെ വികാരനിര്‍ഭരമായ കാഴ്ചയായിരുന്നു കൊച്ചിയിലെ അമൃതാ ആശുപത്രിയിലേത്. മലയാള സിനിമാ പ്രവര്‍ത്തകരെല്ലാം പ്രിയതാരത്തെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ജിഷ്ണുവിന്റെ ഭൌതീക ശരീരം കണ്ട് പൊട്ടിക്കരയുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.
സിനിമാ മേഘലയിലെ ജിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സിദ്ധാര്‍ത്ഥ്. ‘നമ്മള്‍’ എന്ന കമല്‍ ചിത്രത്തിലൂടെയാണ് ഇരുവരും മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിദ്ധാര്‍ത്ഥ് തന്നെ സംവിധാനം ചെയ്ത ‘നിദ്ര’യിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
സിദ്ധാര്‍ത്ഥിനു പുറമെ കമല്‍, നിവിന്‍ പോളി, മമ്മൂട്ട്, ഫഹദ് ഫാസില്‍, ജയറാം അടക്കം മലയാള സിനിമാ മേഘലയിലെ പ്രമുഖരെല്ലാം അമൃത ആശുപത്രിയിലെത്തി. കിളിപ്പാട്ട് എന്ന മലയാള ചിത്രത്തിലൂടെയാണ് ജിഷ്ണു അരങ്ങേറ്റം കുറിച്ചത്. ‘റബേക്ക ഉതുപ്പ്’ എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്.