മലയിന്‍കീഴില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെത്തിയ പഞ്ചലോഹ വിഗ്രഹങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലേതെന്ന് സ്ഥിരീകരണം.
വിഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തിയ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പ്രഭാകുമാരിയാണ് വിഗ്രഹങ്ങള്‍ പരിശോധിച്ച ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
വിഗ്രഹങ്ങള്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിലേതാകാന്‍ ഇടയുണ്ടെന്നും ശ്രീബുദ്ധന്റെ കാലഘട്ടത്തിലെ മാതൃകയിലുള്ളതാണെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
10 കോടിക്ക് മുകളിൽ മതിപ്പ് വില വരുമെന്നാണ് കരുതുന്നത്. വലുതും ചെറുതുമായ രണ്ട് ഗണപതി വിഗ്രഹങ്ങളും മുരുകന്റെ വിഗ്രഹവുമാണ് മലയിന്‍കീഴ് എസ ഐ റിയാസ് രാജിൽ നിന്ന് പുരാവസ്തുവകുപ്പ് ഏറ്റുവാങ്ങിയത്.