പെന്‍‌ഷന്‍ പ്രായം: പരക്കെ ലാത്തിച്ചാര്‍ജ്ജ്, കണ്ണീര്‍വാതകം, ജലപീരങ്കി

Webdunia
ബുധന്‍, 21 മാര്‍ച്ച് 2012 (12:15 IST)
PRO
പെന്‍‌ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത്‌ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംസ്ഥാനമെമ്പാടും അക്രമാസക്തമായി. തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോട്ടും പാലക്കാട്ടും വയനാട്ടിലും മാര്‍ച്ച് അക്രമാസക്തമായി.

നിരവധി സമരക്കാര്‍ക്ക് പരുക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.

ലാത്തിച്ചാര്‍ജില്‍ വനിതകള്‍ ഉള്‍പ്പടെയുള്ളബ്വര്‍ക്ക് പരുക്കേറ്റു. ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.

നിരവധി പൊലീസുകാര്‍ക്കും അക്രമത്തില്‍ പരുക്കേറ്റതായാണ് അറിവ്. എല്ലാ ജില്ലകളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.