വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കായംകുളത്താണ് ആക്രമണം നടന്നത്.
തെക്കേമങ്കുഴി മുളവനപടി പടീറ്റതില്‍ മോഹനകൃഷ്ണന്റെ മകള്‍ പാര്‍വ്വതിക്കാണ് കത്തിക്കുത്തേറ്റത്. ചെങ്ങന്നൂര്‍ ആല സ്വദേശി ബിനുവാണ് പെണ്‍കുട്ടിയെ കത്തിക്ക് കുത്തിയത്. പാര്‍വ്വതിയുടെ വീട്ടിലെത്തിയ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുകയും അത് നിരസിച്ച പാര്‍വ്വതിയുടെ അമ്മയുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും ചെയ്തു.
തുടര്‍ന്നാണ് കുത്തി പരിക്കേല്‍പ്പിച്ചത്. പാര്‍വ്വതിയുടെ അമ്മയുടെ അകന്ന ബന്ധു കൂടിയായ ബിനു മുന്‍പും വിവാഹാവശ്യവുമായി സമീപിച്ചിരുന്നതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതി കൂടാതെ ബിനു എന്നിവരെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍വ്വതിയെ അടിയന്തര ശസ്ത്രകക്രിയക്ക് വിധേയയാക്കി.