പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഭീഷണിക്കത്ത്. സൂപ്രണ്ട് സാം തങ്കയ്യന്റെ പരാതിപ്രകാരം പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
മര്‍ദ്ദകവീരന്മാരായ ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും ആക്രമിക്കുമെന്നാണ് കത്തിലുള്ളത്. വ്യാഴാഴ്ചയാണ് കത്ത് ജയിലില്‍ കിട്ടിയത്. എന്നാല്‍ ഇതിന് തക്കതായ ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നും തന്നെ അടുത്തിടെ ജയിലില്‍ ഉണ്ടായിട്ടില്ല.
വിയ്യൂര്‍ ജയിലിലെ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ ആയിരിക്കാം കത്തിന് പ്രചോദനമായത് എന്നാണ് കരുതപ്പെടുന്നത്.