പുന:സംഘടനാ ചര്‍ച്ച സോളാര്‍ വിവാദം മറയ്ക്കാനെന്ന് ഐ ഗ്രൂപ്പിന്റെ വിമര്‍ശനം

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2013 (16:54 IST)
PRO
PRO
പുന:സംഘടനാ ചര്‍ച്ച സോളാര്‍ വിവാദം മറയ്ക്കാനെന്ന് ഐ ഗ്രൂപ്പിന്റെ വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടുമായാണ് ഇത്തവണ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ നീക്കം. സോളാര്‍ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പുനഃസംഘടനാ ചര്‍ച്ചയുമായി വന്നതെന്ന് ഐ ഗ്രൂപ്പ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബ്‌ളാക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണ്. പാര്‍ട്ടിയിലെ ചില ജോപ്പന്മാരാണ് പ്രശ്‌നം. ഇവര്‍ മുഖ്യമന്ത്രിയുടെ മന:സ്സാക്ഷി സൂക്ഷിപ്പുകാരാണെന്നാണ് വാദം. തീക്കൊള്ളി കൊണ്ട് പുറം ചൊരിയരുതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ബെന്നിബെഹനാന്‍, തമ്പാനൂര്‍ രവി, എംഎം ഹസന്‍ എന്നിവര്‍ക്കു നേരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദിന്റെ വസതിയിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നത്.