പുത്തൂര്‍ കസ്റ്റഡി മരണം: പ്രതികള്‍ക്ക് ജാമ്യമില്ല

Webdunia
ബുധന്‍, 6 ഏപ്രില്‍ 2011 (13:47 IST)
PRO
PRO
പുത്തൂര്‍ കസ്‌റ്റഡിമരണക്കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതിയായ ഡി വൈ എസ്‌ പി സി കെ രാമചന്ദ്രന്‍, എസ്‌ ഐമാരായ ടി എന്‍ ഉണ്ണികൃഷ്‌ണന്‍, പി വി രമേഷ്‌, ട്രാഫിക്‌ സിവില്‍ പോലീസ്‌ ഓഫീസര്‍ എ പി ശ്യാം എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്‌ഥരാണെന്നും കോടതി വ്യക്തമാക്കി. കൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയുമായി സമീപിക്കേണ്ടത് സെഷന്‍സ്‌ കോടതിയെയാണെന്നും സി ജെ എം കോടതി ചൂണ്ടിക്കാട്ടി.

പുത്തൂര്‍ ഷീലാ വധക്കേസ് ഒന്നാം പ്രതി സമ്പത്ത്‌ കസ്‌റ്റഡിയില്‍ മരിച്ച കേസില്‍ സി ബി ഐ മാര്‍ച്ച്‌ 28-നാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.