സംസ്ഥാനത്തു പുതിയ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ ആകാമെന്നു ഹൈക്കോടതി. പുതിയ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ക്ക് എന്‍ഒസി അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കി.
എഐസിടിഇ(ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍) അനുമതിക്കു വിധേയമായി കോളജുകള്‍ക്ക് അനുമതി നല്‍കാം. അതിനു സര്‍ക്കാരിന്റെ അഭിപ്രായം തേടണമെന്നും കോടതി ഉത്തരവിട്ടു.പുതിയ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകള്‍ക്ക് എന്‍ഒസി അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഏഴു കോളജ് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ ആണു കോടതി വിധി.