പീഡനശ്രമം: 75കാരന്‍ പിടിയില്‍

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2013 (19:51 IST)
PRO
PRO
പതിനൊന്നുകാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് കുരിശുമുട്ടത്ത് ഫാന്‍സി സ്റ്റോര്‍ നടത്തുന്ന മുളയ്ക്കല്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞച്ചന്‍ എന്ന യോഹന്നാനാണ്‌ പീഡനശ്രമത്തിനു പിടിയിലായത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയാണ്.

കഴിഞ്ഞ രണ്ടാം തീയതി കടയില്‍ മറ്റാരുമില്ലാത്ത സമയത്ത് പൊട്ടുവാങ്ങാനെത്തിയ ബാലികയെ കടയ്ക്കകത്തേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നതിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറിമാറിയ ബാലികയെ വായ്പൊത്തിപ്പിടിക്കുകയും ചെയ്തു. എങ്കിലും രക്ഷപ്പെട്ട് ഓടി വീട്ടിലെത്തിയ ബാലികയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണു ബാലിക വിവരം പറഞ്ഞത്.

ബാലികയുടെ മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ ഡിവൈ എസ് പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നൂറനാട് എസ് ഐ വേണുഗോപാലപിള്ള പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ആലപ്പുഴ സെഷന്സ് കോടതിയില്‍ ഹാജരാക്കി.