പീഡനശ്രമം: നേഴ്സ് ഗുരുതരാവസ്ഥയില്‍

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (14:19 IST)
PRO
PRO
സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനപര്‍വങ്ങളുടെ അരങ്ങായി മാറുകയാണോ കേരളം? നമ്മുടെ നാട്ടിലെ സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ലെന്ന് അടിവരവിട്ട് തെളിയിക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്.

പീഡനശ്രമത്തിനിടെ വ്യാഴാഴ്ച ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു‍. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നേഴ്സിനെയാണ് ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ഡ്യൂട്ടി കഴിഞ്ഞ് യുവതി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ആശുപത്രിയില്‍ നിന്ന് തന്നെയാണ് ഇവര്‍ ഓട്ടോയില്‍ കയറിയത്. എന്നാല്‍ വീടെത്തിയിട്ടും ഓട്ടോ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പീഡനശ്രമമാണെന്ന് മനസ്സിലാക്കിയ മനസ്സിലാക്കിയ യുവതി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയ്ക്കിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇരുപത്തിയഞ്ച്കാരിയായ യുവതിയെ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവഗുരുതരമാണ്. തലച്ചോറിന്റെ നാല് ഭാഗങ്ങളില്‍ മുറിവുണ്ട്.

‘അനീസ്’ എന്ന് പേരുള്ള ഓട്ടോയിലാണ് യുവതി യാത്ര ചെയ്തത്. ഇതിന്റെ ഡ്രൈവറായ പ്രതി ജോജോയെ പൊലീസ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു.